കുന്ദമംഗലം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ വാർഷിക എൻ.സി.സി പരിശീലന ക്യാമ്പ് ഇന്നാരംഭിക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നേവൽ എൻസിസി കേഡറ്റുകളും വിവിധ സ്കൂളുകളിൽ നിന്നുള്ള അസോസിയേറ്റ് എൻ.സി.സി ഓഫിസർമാരും ഉൾപ്പെടെ 1200 പേർ ക്യാമ്പിൽ പങ്കെടുക്കും. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 20 സിവിലിയൻ ജീവനക്കാർ, 20 നാവിക സേനാംഗങ്ങൾ എന്നിവരും പങ്കെടുക്കും. 29 വരെയാണ് ക്യാമ്പുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കമാൻഡർ മാത്യു.പി.മാത്യുവിന്റെ നേതൃത്വത്തിലാണ് ക്യാമ്പുകൾ രണ്ട് ഘട്ടങ്ങളിലായി നടത്തുക..സൂക്ഷ്മമായി ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ, ശിൽപ്പശാലകൾ എന്നിവയിലൂടെ, ഇന്നത്തെ ചലനാത്മക ലോകത്ത് വിജയിക്കുന്നതിന് ആവശ്യമായ സ്വഭാവ സവിശേഷതകളും നേതൃഗുണങ്ങളും പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.