രാമനാട്ടുകര: കക്കോവ് തൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നവീകരണ കലശ ചടങ്ങുകൾക്ക് തുടക്കമായി. ഇന്നലെ നടന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാനും ജുഡീഷ്യൽ മെമ്പറുമായ കെ. ബൈജു നാഥ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. നവീകരണകലശ കമ്മിറ്റി ചെയർമാൻ ഗീതാഞ്ജലി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് പി. പി. ബാലൻ, സെക്രട്ടറി വി. വിനീഷ്,തന്ത്രി ഇടവലത്ത് പുടയൂർ അനിയൻ നമ്പൂതിരി, പുല്ലൂർമണ്ണ മണിവർണൻ നമ്പൂതിരി, പി.രാവുണ്ണികുട്ടി നായർ, തങ്കം രാമകൃഷ്ണൻ രാഘവൻ മാടമ്പത്ത്, ഐ. കൃഷ്ണകുമാർ പ്രസംഗിച്ചു.