photo
കരിപ്പാല രാഘവൻ മാസ്റ്റർ അനുസ്മരണം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

നന്മണ്ട: കോൺഗ്രസ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു. പാറക്കണ്ടി ബാലകൃഷ്‌ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കരിപ്പാല സ്‌മാരക എൻഡോവ്‌മെന്റുകൾ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ വിതരണം ചെയ്‌തു. കെ.പി.സി.സി ജന. സെക്രട്ടറി പി.എം. നിയാസ് അനുസ്‌മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം കെ.രാമചന്ദ്രൻ, ഡി.കെ.ടി.എഫ് സംസ്‌ഥാന പ്രസിഡന്റ് യു.വി.ദിനേശ്‌മണി, ശ്രീജിത്ത് കുരുവട്ടൂർ, ജി.വി.ഷാജു, കാവിൽ പി.മാധവൻ, ജയൻ നന്മണ്ട, ഗൗരി പുതിയോത്ത്, കരിപ്പാല ബാബു, കരിപ്പാല രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എഴുകുളം എ.യു.പിയിലെ എം. അമൃതവർഷിണി, നന്മണ്ട എച്ച്എസ്എസിലെ കെ.നേഹ എന്നിവർക്കാണ് എൻഡോവ്മെന്റ്.