കോഴിക്കോട് : മലാപ്പറമ്പ് വേട്ടയാടാകുന്ന് പ്രദേശം കേന്ദ്രീകരിച്ച് സമത്വം റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 65 ഓളം കുടുംബങ്ങളാണ് അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ളത്. പ്രദേശത്ത് കാൻസർ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പഠനം നടത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അടുത്തമാസം നേത്ര രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. കെ.കെ.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ശോഭിത, ഡാർലിൻ.പി.ജോർജ്, താഹ പി.എച്ച്, ഹരീഷ്, എം.സി.ബിനേഷ്, കാർത്തികേയൻ, കെ.സ്വാമിക്കുട്ടി, സി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. പ്രദേശത്ത് കലാ-കായിക-സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരങ്ങൾ നാടകകൃത്തും സംവിധായകനുമായ സതീഷ്.കെ.സതീഷ് വിതരണം ചെയ്തു. സെക്രട്ടറി അശോകൻ സ്വാഗതം പറഞ്ഞു.