മുക്കം: നീലേശ്വരം ഗവ. ഹൈസ്കൂളിൽ 1974 മുതൽ രണ്ടു പതിറ്റാണ്ട് മലയാളം അദ്ധ്യാപകനായിരുന്ന എൻ.വി.മണാശ്ശേരി രചിച്ച മറക്കാൻ മറക്കുന്ന ഓർമ്മകൾ എന്ന പുസ്കകം 12 ന് വൈകുന്നേരം മൂന്നു മണിക്ക് നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ മുക്കത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് ഡോ.എം.എൻ കാരശ്ശേരി ഉദ്ഘാഘാടനം ചെയ്യും.പ്രശസ്ത കഥാകൃത്ത് യു.കെ.കുമാരൻ പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നിർവഹിക്കും. മുൻ മുക്കം പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ബാബു കൊററങ്ങൽ പുസ്തകം ഏറ്റുവാങ്ങും. വാർത്ത സമ്മേളനത്തിൽ എം.അശോകൻ, എ.വി.സുധാകരൻ, സുരേഷ് ബാബു, ഗ്രന്ഥകർത്താവ് എൻ.വി.മണാശ്ശേരി എന്നിവർ പങ്കെടുത്തു.