mdc
mdc

കോഴിക്കോട്. എയർ ഇന്ത്യ എക്‌സ് പ്രസ് കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്ന് റദ്ദാക്കിയ നടപടിയിൽ ബന്ധപ്പെട്ടവരുടെ പേരിൽ മനുഷ്യാവകാശ ലംഘനത്തിനും, ജോലി നഷ്ടപ്പെട്ടവർക്ക് ഉൾപ്പെടെ നഷ്ടപരിഹാരം നൽകുന്നതിനും അടിയന്തര നടപടിയെടുക്കണമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ അടിയന്തര യോഗം ആവശ്യപ്പെട്ടു. യാത്ര മുടങ്ങിയവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ എയർ ഇന്ത്യയുടെയും മറ്റുവിമാന കമ്പനികളുടെ സഹകരണത്തോടെ അഡീഷണൽ സർവീസുകൾ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ വൈസ് പ്രസിഡന്റുമാരായ സുബൈർ കൊളക്കാടൻ, ബേബി കിഴക്കെഭാഗം, സെക്രട്ടറി കുന്നോത്ത് അബൂബക്കർ, ഖജാൻജി എം. വി. കുഞ്ഞാമ്മു, ഷംസുദ്ദിൻ മുണ്ടൊളി, സുനിൽ കെ, സി. സി. മനോജ് എന്നിവർ പ്രസംഗിച്ചു.