വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 70.35 ശതമാനം
കോഴിക്കോട് : ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 81.25 ശതമാനം വിജയം. പരീക്ഷയെഴുതിയ 38820 വിദ്യാർത്ഥികളിൽ 31542 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 4614 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 70.35 ശതമാനം പേരാണ് വിജയിച്ചത്. 2540 പേർ പരീക്ഷ എഴുതിയതിൽ 1787 പേർ ഉന്നത പഠനത്തിന് അർഹരായി. ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 75 ശതമാനമാണ് വിജയം. 83 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 63 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. നാല് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 4711 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 2421 പേർ വിജയിച്ചു. 51 ശതമാനമാണ് വിജയം.122 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
വിജയശതമാനം ഇടിഞ്ഞത് 5.07 ശതമാനം
വിജയശതമാനത്തിൽ സംസ്ഥാനത്ത് മൂന്നാമതെത്തിയെങ്കിലും 5.07 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ തവണ 86.32 ശതമാനമായിരുന്നു വിജയം. 2022ൽ സംസ്ഥാനത്തെ വിജയശതമാനത്തിൽ ഒന്നാമതും കഴിഞ്ഞ തവണ രണ്ടാമതുമായിരുന്നു. സർക്കാർ സ്കൂളുകൾക്ക് നൂറുശതമാനം വിജയം കൈവരിക്കാൻ സാധിച്ചില്ല. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലും വിജയശതമാനം കുറഞ്ഞു. 7.98 ശതമാനമാണ് വിജയശതമാനത്തിലെ കുറവ്.
@ നൂറുമേനി നേടിയ സ്കൂളുകൾ
കാലിക്കറ്റ് സ്‌കൂൾ ഫോർ ഹാൻഡിക്യാപ്ഡ് കുളത്തൂർ(46)
ശ്രീനാരായണ എച്ച്.എസ്.എസ് വടകര(78)
എസ്.എച്ച് എസ്.എസ്.എസ് കോഴിക്കോട് (99)
സി.എം .എച്ച്.എസ്.എസ് മണ്ണൂർ നോർത്ത്(185)
@ 1200ൽ 1200 നേടിയവർ
ജില്ലയിൽ മുഴുവൻ മാർക്കും നേടിയത് 16 പേർ. സയൻസ് വിഷയങ്ങളിൽ 12 പേരും കൊമേഴ്സ് വിഷയങ്ങളിൽ മൂന്നു പേരും ഹ്യുമാനിറ്റീസിൽ ഒരാളുമാണ് 1200ൽ 1200 നേടിയത്. സയൻസ് വിഷയങ്ങളിൽ ലെയ്ന ഫാത്തിമ അബ്ദുൾ അസീസ് (നൊച്ച്യാട് എച്ച്.എസ്.എസ് നൊച്ച്യാട്), പ്രാർത്ഥന ഉണ്ണികൃഷ്ണൻ (സാവിയോ എച്ച്.എസ്.എസ് ദേവഗിരി), ഡി.പി നന്ദിത( തിരുവങ്ങൂർ എച്ച്.എസ്.എസ്. കൊയിലാണ്ടി), പാർവണ ഷിജിത്ത് (ഗവ. എച്ച്.എസ്.എസ് നരിക്കുനി), കെ. തീർത്ഥ (ഗവ. വി.എച്ച്.എസ്.എസ് ചെറുവണ്ണൂർ), ആൻഡ്രിയ ബിൽഫി (സെന്റ്. മേരീസ് എച്ച്.എസ്.എസ് കൂടത്തായി),ബി. ഫാത്തിമ ഇഷ(സി.എം.എച്ച്.എസ്.എസ് മണ്ണൂർ നോർത്ത്), പി. തീർത്ഥ (സി.എം. എച്ച്.എസ്.എസ് മണ്ണൂർ നോർത്ത്), പി. അനശ്വര (സി.എം.എച്ച്.എസ്.എസ് മണ്ണൂർ നോർത്ത്), പി. ശ്രീലക്ഷ്മി (സേവ മന്ദിർ എച്ച്.എസ്.എസ് രാമനാട്ടുകര), ജെ.എസ് ശിവകാമി (ആർ.എൻ.എം. എസ്.എസ് നരിപറ്റ), ഇ.ടി.കെ മുഹമ്മദ് ആദിൽ (എം.ജെ. വി.എച്ച്.എസ്.എസ് വില്യാപ്പള്ളി). കൊമേഴ്സിൽ സി.പി മിന റഹ്മാൻ (ചേന്ദമംഗല്ലൂർ എച്ച്.എസ്.എ, മുക്കം), തനിഷ്‌ക കെ ഫോഫിലിയ (സെന്റ് ജോസഫ്സ് എ.ഐ. ജി.എച്ച്.എസ്.എസ് കോഴിക്കോട്), വി. നയന (ഗവ.ഫിഷറീസ് എച്ച്.എസ്.എസ് മടപ്പള്ളി) എന്നിവരും ഹ്യുമാനിറ്റീസിൽ ഫാത്തിമ ഹിബ (റഹ്മാനിയ എച്ച്.എസ്.എസ് ഫോർ ഹാൻഡിക്യാപിഡ് കോഴിക്കോട്) യുമാണ് ഫുൾ മാർക്ക് നേടിയത്.