കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടിയിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ മാത്രം കോഴിക്കോട് എൻ. ഐ. ടി യിലെ നാല് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു എന്നത് ഭീതിപ്പെടുത്തുന്നതാണ്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എ.പി വേലായുധൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഉമർ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ പാലായി, മണ്ഡലം കമ്മിറ്റി അംഗം മുസ്‌ലിഹ് പെരിങ്ങൊളം, എം പി ഫാസിൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ട്രഷറർ ടി പി ഷാഹുൽഹമീദ് സ്വാഗതവും സെക്രട്ടറി എം.എ സുമയ്യ നന്ദിയും പറഞ്ഞു.