വടകര: ഹയർസെക്കൻഡറിയിലും നൂറുമേനി കൊയ്ത് വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 79 വിദ്യാർത്ഥികളും വിജയികളായെന്ന് മാത്രമല്ല, 22 പേർ എ പ്ലസും കരസ്ഥമാക്കി. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 26-ാം വർഷവും നൂറുമേനി വിജയം നേടാൻ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന് കഴിഞ്ഞിരുന്നു. ഈ വർഷം 103 വിദ്യാർത്ഥികളും ഉയർന്ന വിജയം കരസ്ഥമാക്കി. 49 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. കാൽ നൂറ്റാണ്ടോളം പരീക്ഷയ്ക്കിരുന്ന മുഴുവൻ വിദ്യ ർത്ഥികളേയും ഉന്നത വിജയികളാക്കുകയെന്ന അഭിമാനനേട്ടം സംസ്ഥാനാടിസ്ഥാനത്തിൽ തന്നെ അപൂർവമാണ്. ഉന്നത വിജയികളായ വിദ്യാർത്ഥികളെയും ചിട്ടയായ പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ നൂറുമേനി വിജയത്തിലെത്തിച്ച മുഴുവൻ അദ്ധ്യാപകരെയും ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജമെന്റ് അഭിനന്ദിച്ചു.