നരിപ്പറ്റ : കെ.എസ്. യു എം.ഇ.ടി കോളേജ് യൂണിറ്റ് സെക്രട്ടറിയും കുമ്പളച്ചോല സ്വദേശിയുമായ അക്ഷയ് യുടെ ദുരൂഹ മരണം പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷൻ കമ്മിറ്റി. ഇന്നലെ കുമ്പളചോലയിൽ അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുമ്പളചോലയിൽ നടത്തിയ ധർണാസമരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിക്കണ്ണൻ കുമ്പളചോല അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി, ബി.ജെ.പി മേഖലാ പ്രസിഡന്റ് എം. പി രാജൻ, മുഹമ്മദലി വാണിമേൽ, അഖിൽ നാളോക്കണ്ടി, സിദ്ധാർത്ഥ്, ഹരിപ്രസാദ്, ഡോൺ കെ തോമസ്, എം. സി അനീഷ്, ഷിജിൻ ലാൽ, സേഫ്നാദ്, അശ്വാന്ത്,ആഷിഫ് കോടിയൂറ, ഇസ്മായിൽ ടി. കെ, ബാബു കമ്മായി ചന്ദ്രൻ പ്രസംഗിച്ചു.