കോഴിക്കോട്: അമ്യൂസിയം ആർട്സയൻസ് സംഘടിപ്പിക്കുന്ന സയൻസ് എക്സ്പോ നാളെ മുതൽ 26 വരെ ബീച്ചിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12 ന് വൈകീട്ട് അഞ്ചിന് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ശാസ്ത്രപ്രചാരകൻ പ്രൊഫ. കെ. പാപ്പൂട്ടി മുഖ്യാതിഥിയാകും. വംശനാശം സംഭവിച്ച ടി റെക്സ് ദിനോസറിന്റെ യഥാർത്ഥ വലുപ്പത്തിന്റെ അസ്ഥികൂട മാതൃക, ജീവന്റെ അടിസ്ഥാനരൂപമായ കോശത്തിന്റെ പ്രതിപാദ്യം, പരിണാമസിദ്ധാന്തത്തിന്റെ വിശദീകരണം, ഇരുകാലുകളിൽ നിവർന്നു നടക്കുന്നതു മുതൽ വ്യവസായികവത്കരണം വരെയുള്ള മനുഷ്യന്റെ യാത്രയിലെ പ്രധാന സംഭവങ്ങളുടെ ടൈംട്രാവൽ തുടങ്ങിയവ പ്രദർശനത്തിലുണ്ടാകും. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രദർശന സമയം. വാർത്താസമ്മേളനത്തിൽ എ.പ്രദീപ്കുമാർ, ജി.അജിത് കുമാർ പങ്കെടുത്തു.