കോഴിക്കോട്: മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര സമീക്ഷ എന്ന പേരിൽ ശാസ്ത്രാവബോധ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. മേയ് 13 മുതൽ 17 വരെ നടത്തുന്ന ശില്പശാലയിൽ ഓരോ ദിവസവും 50 വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. ശാസ്ത്ര വിഷയങ്ങളിലെ വിദഗ്ദ്ധരുമായി ചർച്ചകൾ, മാർഗനിർദേശങ്ങൾ, പരിശീലനം, ഒപ്പം ഗാർഡനിലെ വിവിധ സസ്യ സംരക്ഷണ വിഭാഗങ്ങളും ഗവേഷണ ലബോറട്ടറികളും കാണുന്നതിനുള്ള അവസരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം. https://forms.glve/YreEAvyTVevdEpBq8. കൂടുതൽ വിവരങ്ങൾക്ക്: 0495-2430939.