adarsh

രാമനാട്ടുകര: ഷിംലയിൽ ജീപ്പിനു മുകളിൽ പാറ വീണുണ്ടായ അപകടത്തിൽ മലയാളി സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്തുമോട്ട അതീപറമ്പ് ജയരാജിന്റെ മകൻ ആദർശാണ് (27) മരിച്ചത്. ഇന്ത്യൻ ആർമിയിൽ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ജീപ്പിന് മുകളിലേക്ക് കൂറ്റൻ പാറ വീണത്. ആറു മാസം മുമ്പാണ് ആദർശിന്റെ വിവിവാഹം നടന്നത്. ആദിത്യയാണ് ഭാര്യ. മാതാവ്: ബബിത. സഹോദരങ്ങൾ: അക്ഷയ്, അനന്തു മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും.