photo
എൻ.ടി.യു ജില്ലാ പഠന ശിബിരം എൻ.ടി.യു വനിതാ വിഭാഗം സംസ്ഥാന കൺവീനർ ശ്രീദേവി നന്മണ്ടയിൽ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി : വർഷങ്ങളായി സ്ഥിര അദ്ധ്യാപക നിയമനം നടത്താതെ സർക്കാർ ഇരട്ടത്താപ്പ് കളിക്കുന്നത് കേരളത്തിലെ പൊതു വിദ്യാഭ്യാസ നിലവാരത്തെ തകർക്കുന്ന നടപടിയാണെന്ന് എൻ. ടി. യു. സംസ്ഥാന വനിതാ വിഭാഗം കൺവീനർ ശ്രീദേവി ആരോപിച്ചു. നന്മണ്ടയിൽ നടന്ന എൻ.ടി.യു ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ അദ്ധ്യക്ഷ രേഷ്മ കെ.എസ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ കെ, ഷാജിമോൻ, പി സതീഷ് കുമാർ, ജെസ്സി ദേവാദസ്, ബിജീഷ് ബി, സംജിത് ലാൽ പി വി, ശ്രീഹരി വി വി.പ്രസംഗിച്ചു.