bazar
bazar

തിരുവമ്പാടി: മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് സ്‌കൂൾ ബസാർ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് വികാരി ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു . സ്‌കൂൾ യൂണിഫോമിന്റെ ഉദ്ഘാടനം ബിന്ദു ജോൺസൺ നിർവഹിച്ചു. ബാബു പൈക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബാബു കളത്തൂർ, ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, ലിസ്സി സണ്ണി, ഷൈനി ബെന്നി, മനോജ് വാഴേപ്പറമ്പിൽ, മുഹമ്മദ് വട്ടപ്പറമ്പിൽ, മില്ലി മോഹൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ ഹനീഫ ആച്ചപ്പറമ്പിൽ, ജോർജ് പാറെക്കുന്നത്ത്, ഫ്രാൻസിസ് സാലസ്, നീന ജോഫി, പി.എൻ. പ്രശാന്ത് കുമാർ, ജിതിൻ പല്ലാട്ട് , ഷിജു. ചെമ്പനാനി, ആൻമരിയ സോണി പ്രസംഗിച്ചു.