പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുമ്പിൽ നടന്ന മുസ്‌ലിം ലീഗ് ധർണ സി.പി എ അസീസ് ഉദ്ഘാടനം ചെയ്യുന്നു
പേരാമ്പ്ര: താലൂക്ക് ആശുപത്രിയോട് അധികൃതർ അവഗണന കാണിക്കുന്നുവെന്നാരോപിച്ച് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആശുപത്രിക്ക് മുമ്പിൽ ധർണാസമരം സംഘടിപ്പിച്ചു. ജില്ലാ ആക്ടിംഗ് ജന.സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ഷാഹി അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പുറത്തുള്ള ആംബുലൻസ് പ്രവർത്തന സജ്ജമാക്കുക, പൂർണ്ണസമയ എക്സറേ സംവിധാനം ഏർപ്പെടുത്തുക, ഓർത്തോ ഡോക്ടറെ നിയമിക്കുക, പുതിയ ഗൈനക്കോളജി ഡോക്ടർക്ക് നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ടി.പി.മുഹമ്മദ്, പി.കെ.റഹീം, കക്കാട് റാഫി, വല്ലാറ്റ യൂസഫ്, എ.കെ.കുഞ്ഞമ്മദ്, കെ. ജൗഷി, കെ.കെ.കുഞ്ഞമ്മദ്, വി.കെ.മൊയ്ദി, എൻ.കെ സഫീർ, സി.പി ഷജീർ, പി.അസൈനാർ, കെ.പി റസാഖ്, കെ.സി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.