കുറ്റ്യാടി : കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം സമയബന്ധിതമായി നടപ്പാക്കാൻ മഴക്കാല പൂർവ ജാഗ്രത സമിതി അവലോകന യോഗത്തിൽ തീരുമാനം. കിണറുകൾ ഉൾപ്പെടെ കുടിവെള്ള സ്രോതസുകൾ ക്ലോറിനേഷൻ നടത്താനും തീരുമാനമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ .ടി .നഫീസ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ സബിന മോഹൻ അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ഒ .ബാബു, രജിത, പി .പി .ചന്ദ്രൻ, എ .സി .അബ്ദുൾമജീദ്, ശ്രീജിത്ത്, ടി .കെ.കുട്ട്യാലി , ടി .കെ.ബിജു, പി .കെ.സുരേഷ്, ഒ പി മഹേഷ്, അബ്ദുൾറഹ്മാൻ, അനുശ്രീ, ബിനില എന്നിവർ പ്രസംഗിച്ചു.