photo
എൻ.എച്ച് ഗോപി എഴുതിയ കോക്കല്ലൂരിലെ കച്ചേരിക്കുന്ന് എന്ന കവിതാ സമാഹാരം കഥാകൃത്ത് വി.ആർ. സുധീഷ് നാടക കൃത്തും സംവിധായകനുമായ സതീഷ് കെ. സതീഷിന് നല്കി പ്രകാശനം ചെയ്യുന്നു

ബാലുശ്ശേരി: എൻ.എച്ച്.ഗോപിയുടെ 'കോക്കല്ലൂരിലെ കച്ചേരിക്കുന്ന് 'കവിതാ സമാഹാരം കഥാകൃത്ത് വി.ആർ സുധീഷ് നാടകകൃത്തും സംവിധായകനുമായ സതീഷ് കെ. സതീഷിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരൻ ബാലു പുതുപ്പാടി അദ്ധ്യക്ഷത വഹിച്ചു.

ഡോ. പി. സുരേഷ് പുസ്തക പരിചയം നടത്തി. കെ.പി. ബാലകൃഷ്ണൻ, എൻ.ആലി, പി.കെ. ശശിധരൻ, കെ.കെ.പരീത്, ഷാജീവ് കുമാർ മാണിക്കോത്ത്, ഷൈനി കൃഷ്ണ, ശ്രീനിവാസൻ പ്രണവം, ടി. രാമകൃഷ്ണൻ, ഗംഗൻ.വി. നായർ, ഗിരിജാ പാർവതി എന്നിവർ പ്രസംഗിച്ചു. എൻ.എച്ച്.ഗോപി മറുപടി ഭാഷണം നടത്തി. ഗ്രാന്മ സജീവൻ സ്വാഗതവും കെ.കെ. ഇസ്മയിൽ നന്ദിയും പറഞ്ഞു.