വടകര: കുന്നുമ്മക്കര ശ്രീ എളമ്പങ്ങോട്ട് കാവ് ശിവക്ഷേത്രത്തിലെ അഷ്ടബന്ധ കലശം ലക്ഷംദീപ സമർപ്പണത്തോടെ സമാപിച്ചു. ഗണപതി ഹോമം , വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലം ഡോ. പ്രസാദ് നമ്പൂതിരി നേതൃത്വം നൽകി. സുരേഷ് കൂടത്തിൽ, ഡോ. പ്രശാന്ത് കുമാർ ചോമ്പാല എന്നിവർ പ്രഭാഷണം നടത്തി. ക്ലിന്റ് മനു, പത്മനാഭൻ കണ്ണമ്പ്രത്ത്, വിനോദൻ കാവിൽ, കുഞ്ഞിരാമൻ പണിക്കർ എന്നിവരെ അനുമോദിച്ചു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സുധീരൻ കെ.എം, സുഗുണൻ. കെ .എം, ഗിരീഷ് പി, പ്രദീപൻ .എം .കെ, മോഹനൻ വി .കെ എന്നിവർ പ്രസംഗിച്ചു.