arts
ജാസ്മിൻ ആർട്സ് രണ്ടാം വാർഷികാഘോഷം

ബാലുശ്ശേരി: ജാസ്മിൻ ആർട്സ് രണ്ടാം വാർഷികാഘോഷം 18ന് വൈകിട്ട് അഞ്ചിന് ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ കവിയും ഗാന രചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്യും. രണ്ടാമത് ജാസ്മിൻ മ്യൂസിക് അവാർഡ് ഏഴ് ഇന്ത്യൻ ഭാഷകളിൽ ആയിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ഡോ. മധു ബാലകൃഷ്ണന് സമ്മാനിക്കും. സിനിമാ താരം ഡോ. നിധിന്യ. പി., സീരിയൽ നായകൻ അരുൺ ഒളിനുൻ എന്നിവരെ ആദരിക്കും. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പ്രസംഗിക്കും.

ശബരി ബാലുശ്ശേരി സംവിധാനം ചെയ്യുന്ന മെഗാ ഡാൻസ് ഷോ, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.