img20240511
കെ.എം കുഞ്ഞവറാൻ അനുസ്മരണം വി.കെ.സി മമ്മദു കോയ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാവായിരുന്ന കെ.എം കുഞ്ഞവറാനെ അനുസ്മരിച്ചു. എസ്.കെ.സ്മാരക പാർക്കിൽ നടന്ന അനുസ്മരണ പരിപാടി സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദുകോയ ഉദ്ഘാടനം ചെയ്തു. മുക്കം ഏരിയ പ്രസിഡന്റ് കെ.ടി. നളേശൻ അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭാ ചെയർമാൻ പി.ടി.ബാബു, സമിതി ജില്ല പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ, ഏരിയ സെക്രട്ടറി കെ.സി നൗഷാദ്, കെ.എം.റഫീഖ് , കെ.പി. മുഹമ്മദ്, വി.കെ.വിനോദ്, പ്രജിത പ്രദീപ്, പി.അലി അക്ബർ, ടി.എ. അശോക്, ഷിബു കല്ലൂർ, എ.കെ.സിദ്ദിഖ് , കെ.ടി സ്മിത പ്രസംഗിച്ചു. ബാബു വെള്ളാരംകുന്നത്ത് സ്വാഗതവും സജീഷ് വായലത്ത് നന്ദിയും പറഞ്ഞു.