speech

വടകര: കെ.കെ. ശൈലജയുടെ അശ്ലീല വീഡിയോ നിർമ്മിച്ചെന്ന ആരോപണത്തിനെതിരെ ആർ.എം.പി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരൻ നടത്തിയ പരാമർശം വിവാദത്തിൽ. വടകരയിൽ യു.ഡി.എഫും ആർ.എം.പിയും ചേർന്ന് സംഘടിപ്പിച്ച 'വർഗീയതയ്ക്കെതിരെ ജനകീയ ക്യാമ്പയിൽ' പരിപാടിയിലാണ് ഹരിഹരന്റെ വിവാദ പരാമർശം.

ശൈലജ ടീച്ചറുടെ വീഡിയോ നിർമ്മിച്ചെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. മഞ്ജു വാര്യരുടേതോ മറ്റോ ആയിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു എന്നാണ് ഹരിഹരൻ പറ‌ഞ്ഞത്. പ്രസംഗം സോഷ്യൽ മീഡിയയിൽ അടക്കം പരക്കെ പ്രതിഷേധത്തിനിടയായിട്ടുണ്ട്. അതേസമയം, പ്രസംഗത്തിൽ വന്ന പാകപ്പിഴയിൽ നിർവ്യാജം ഖേദിക്കുന്നതായി കെ.എസ്. ഹരിഹരൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.