photo
കെ.എൽ. 11 കോഴി കർഷക സൗഹൃദം മൂന്നാം വാർഷികാഘോഷം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കെ.എൽ. 11 കോഴി കർഷക സൗഹൃദം മൂന്നാം വാർഷികാഘോഷം പനായി ഇവിന്റാ ഓഡിറ്റോറിയത്തിൽ എം കെ രാഘവൻ എം. പി. ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ്‌ , മൊയ്‌തീൻകുട്ടി ഉള്ളൂർ, ബിനേഷ്, റംസീന കാക്കൂർ, ഷെരീഫ് താമരശേരി, മുഹമ്മദ് ഹാജി, അഹമ്മദ്‌ ഉള്ളൂർ എന്നിവർ പ്രസംഗിച്ചു. നജീബ് കാക്കൂർ സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ചെറുകിട കോഴി കർഷകർ ചേർന്ന് രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മയാണ് കെഎൽ 11 കോഴി കർഷക സൗഹൃദം. അംഗങ്ങളുടെ ക്ഷേമത്തിനും കോഴി വളർത്തൽ മേഖലയിലെ പ്രശ്നപരിഹാരങ്ങൾക്കും ഉതകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.