news
കേരള മാപ്പിള കലാ അക്കാദമി കുറ്റിയാടി ചാപ്റ്റർ സംഘടിപ്പിച്ച പി എച്ച് അബ്ദുല്ല മാസ്റ്റർ അനുസ്മരണം ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന പി.എച്ച് അബ്ദുല്ല മാസ്റ്ററെ മാപ്പിള കലാ അക്കാദമി കുറ്റ്യാടി ചാപ്റ്റർ അനുസ്മരിച്ചു. വ്യാപാര ഭവനിൽ നടന്ന അനുസ്മരണ സംഗമം അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ലത്തീഫ് മനത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. മേനിക്കണ്ടി കുഞ്ഞബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി. അഷ്റഫ് ഓണിയിൽ, മുഷ്താഖ് തീക്കുനി, സമീർ പൂമുഖം, ലത്തീഫ് കാക്കുനി, എ കെ റഷീദ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി യു.കെ അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.