kunnamangalamnews
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ ആരംഭിച്ച എൻ സി സി വാർഷിക പരിശീലന ക്യാമ്പ്എൻ.ഐ.ടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ എൻ.സി.സി യുടെ പത്ത് ദിവസത്തെ വാർഷിക പരിശീലന ക്യാമ്പ് ആരംഭിച്ചു. ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾക്കിടയിൽ നേതൃത്വവും അച്ചടക്കവും ദേശസ്‌നേഹവും വളർത്തിയെടുക്കുകയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. ക്യാമ്പ് കമാൻഡന്റായ കമാൻഡർ മാത്യു.പി മാത്യു, കമാൻഡർ ഡോ. എം.എസ്.ശാമസുന്ദര (രജിസ്ട്രാർ), ചീഫ് വാർഡൻ ഡോ. സത്യാനന്ദ പാണ്ഡ, കോഴിക്കോട് എൻ.ഐ.ടിയിലെ അസോസിയേറ്റ് എൻ.സി.സി ഓഫീസർ ഡോ. ചന്ദ്രശേഖർ ബെസ്ത, വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള അസോസിയേറ്റ് എൻ.സി.സി ഓഫീസർമാർ, പരിശീലകർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പ് മെയ് 17ന് സമാപിക്കും.