കോഴിക്കോട്: മാനവികതയുടെ മഹത്വവും വർണ-വർഗ- ഭാഷകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശമാണ് ഹജ്ജ് കർമ്മത്തിലൂടെ വിളംബരം ചെയ്യുന്നതെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് അഭിപ്രായപ്പെട്ടു. ഖുർആൻ വിവർത്തകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കുഞ്ഞി മുഹമ്മദ് പറപ്പൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വാദിഖ് മദീനി, കെ. സജ്ജാദ് എന്നിവർ പ്രസംഗിച്ചു. വി. ടി. ബഷീർ, അഷ്രഫ് കല്ലായി, ഫൈസൽ കമ്പിളി പറമ്പ് എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി അബ്ദുറസാഖ് അത്തോളി സ്വാഗതവും ജമാൽ മദനി നന്ദിയും പറഞ്ഞു.