kozhi
കൂടുകളിലിട്ട കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയിൽ

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ വാളൂരിൽ അജ്ഞാത ജീവിയുടെ ഭീഷണി. വെള്ളറകോട്ട് പുഷ്പവല്ലിയുടെ കോഴിഫാമിൽനിന്നും കൂടുകളിലിട്ട 122 കോഴികളെ അജ്ഞാതജീവി കടിച്ചു കൊന്നതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം . കൽപത്തൂരിൽ മകളുടെ ഗൃഹപ്രവേശനത്തിന് പോയതായിരുന്നു പുഷ്പവല്ലി. രാവിലെ തീറ്റ കൊടുക്കാനെത്തിപ്പോഴാണ് കൂടിന് പുറത്ത് മുറിവേറ്റ്ചത്തു കിടക്കുന്ന കോഴികളെ കണ്ടത്. 125 ഓളം കോഴികളുണ്ടായാരുന്നതായും ബാക്കിയായത് മൂന്നു കോഴികൾ മാത്രമാണെ
ന്നും പുഷ്പവല്ലി പറയുന്നു. ഇത് സംബന്ധിച്ച് വനംവകുപ്പ് അധികൃതർക്ക് പുഷ്പവല്ലി പരാതിനൽകി.