fish
fish

കോഴിക്കോട് : അനധികൃതമായി മാർക്കറ്റുകൾ പ്രവർത്തിക്കുന്നതിനും മത്സ്യ മാർക്കറ്റുകളിൽ വ്യാപാരികളുടെ മത്സ്യ ബോക്സുകൾ കളവു പോവുന്നതിൽ നടപടിയില്ലാത്തതിനുമെതിരെ ആൾ കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ സമര പ്രഖ്യാപനം കൺവെൻഷൻ നടത്തുന്നു. 16ന് വൈകീട്ട് ആറിന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് സി.എം. ഷാഫി, സംസ്ഥാന ജനറൽ സെക്രട്ടറി വി.വി അനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. എം.എ. മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സി. അബ്ദുല്ല, കെ. പി. രതീഷ്, സി. പി. ശ്യാം പ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.