img
ജി.വി.എച്.എസ്.എസ് മടപ്പളളിയിൽ വിജയോത്സവം നടന്നപ്പോൾ

വടകര: കലാ കായിക മേളകളിലെ വിജയക്കുതിപ്പിനൊപ്പം ഹയർസെക്കൻഡറി ഫലത്തിലും ചോമ്പാല സബ് ജില്ലയിൽ ജി.വിഎച്ച് എസ് എസ് മടപ്പള്ളി വിജയക്കുതിപ്പ് തുടരുന്നു. 42 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചു. മുഴുവൻ വിഷയങ്ങളിലു A+ ലഭിച്ച വരുടെ എണ്ണത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനമാണ്. 5 A+ ലഭിച്ച 27 വിദ്യാർത്ഥികളുണ്ട്. 82 വിദ്യാർത്ഥികൾക്ക് 90 %മുകളിൽ സ്കോർ നേടാൻ കഴിഞ്ഞു. ഇതിന്റെ ഭാഗമായി നടന്ന വിജയോത്സവം പി.ടി.എ പ്രസിഡന്റ് സുനീഷ് തയ്യിൽ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പ്രീതി അദ്ധ്യക്ഷത വഹിച്ചു. സുധീഷ് പുത്തൻപുരയിൽ, ശ്രീധരൻ പി.എൻ, കവിത, ബാസിത്ത് പ്രസംഗിച്ചു.