കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ എൽ.പി ,യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ മുഴുവൻ അദ്ധ്യാപകർക്കുമായി നടക്കുന്ന അവധിക്കാല അദ്ധ്യാപക സംഗമത്തിന് 56 കേന്ദ്രങ്ങളിൽ ഇന്ന് തുടക്കമാകും.
എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ മുന്നൂറ്റി അമ്പത്തിരണ്ട് ബാച്ചുകളിലായി പതിനേഴായിരത്തോളം അദ്ധ്യാപകരാണ് അഞ്ചു ദിവസത്തെ അദ്ധ്യാപക സംഗമത്തിൽ പങ്കെടുക്കുന്നത്. പൊതുവിദ്യാഭ്യാസരംഗത്ത് ഗുണമേന്മയും അവസര തുല്യതയും ഉറപ്പുവരുത്തുന്നതിനും വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനുതകുന്ന അവധിക്കാല അദ്ധ്യാപക സംഗമം വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എ.കെ.അബ്ദുൽ ഹക്കിം അറിയിച്ചു.