img20240513
അബ്ദു സലീമിന് പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ഉപഹാരം നൽകുന്നു

മുക്കം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ബോൻസ് ഡിസ്ക് ആൻഡ് കമന്റേഷൻ സർട്ടിഫിക്കറ്റ് പുരസ്കാരം ലഭിച്ച മലപ്പുറം ഫയർ ആൻ‌ഡ് റസ്ക്യു സർവീസ് സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുസ്സലീമിനെ ബഹുസ്വരം സാംസ്കാരികവേദി അനുമോദിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉപഹാരം നൽകി. സലാം കാരമൂല അദ്ധ്യക്ഷത വഹിച്ചു. വിജയൻ നടുത്തൊടി, ഡോ. മുജീബ്റഹ്മാൻ, എം.ജെ.ജോർജ്, എ.എം ജമീല, പി.സി.ഷിംജി, മുക്കം വിജയൻ, അബ്ദുസ്സലാംകണ്ണഞ്ചേരി, ബൈജു, കെ. പുരുഷോത്തമൻ, ജാസ്മിൻ, കെ.കെ. ധ്രുവൻ,രശ്മി പ്രേമലത, എം.ടി. അഷ്റഫ് , എൻ.എം. ഹാഷിർ , സ്മിനാ രാജേഷ്, വി.നിസാർ, സുബ്രൻ ഓടമണ്ണിൽ, എൻ.അബ്ദുസ്സത്താർ, വിജീഷ് പരവരി, ടി.പി അബ്ദുൽ അസീസ്,എൻ.അഹമ്മദ് കുട്ടി പ്രസംഗിച്ചു.