ബാലുശ്ശേരി: ശിവപുരം എസ്. എം.എം. എ. യു.പി സ്കൂൾ തേനാക്കുഴി നൂറാം വാർഷികാഘോഷം സ്വാഗത സംഘം രൂപീകരിച്ചു. ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധങ്ങളായ ആഘോഷപരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു. വാർഡ് മെമ്പർ എം.കെ. വിപിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ലിനീഷ് കുമാർ എ. അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കാരോൽ പ്രകാശ്, പി.കെ. ബാബു, കെ. സതീഷ് ബാബു, സത്യൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ലിനീഷ് കുമാർ. എ. ചെയർമാൻ, എം.എം. ഗണേശൻ വൈസ് ചെയർമാൻ, കെ. സതീഷ് ബാബു ജനറൽ കൺവീനർ' എം.ബി. ഷീജ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.