രാമനാട്ടുകര : കക്കോവ് തൃക്കോവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ പുനപ്രതിഷ്ഠ നടത്തി. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ രാവിലെ 6.15 നും 7.30 നും ഇടയിൽ ആയിരുന്നു പുനപ്രതിഷ്ഠ ചടങ്ങ്. പ്രതിഷ്ഠക്കു ശേഷം കലശാഭിഷേകങ്ങൾ, ജീവ കലശാഭിഷേകം, ജീവാവാഹന, പായസ പൂജ, നിത്യ പൂജ, പ്രതിഷ്ഠബലി എന്നീ ചടങ്ങുകൾ നടന്നു. തുടർന്ന് നട അടച്ചു. മുരളി വിളയിൽ നടത്തിയ പ്രഭാഷണം, മുണ്ടകാശ്ശേരി വേണുഗോപാല മാരാരുടെ സോപാന സംഗീതം, പ്രാദേശിക കലാ കാരികൾ അവതരിപ്പിച്ച നൃത്തങ്ങൾ എന്നിവമുണ്ടായിരുന്നു.