sndp
വെ​സ്റ്റ് ​ഹി​ൽ​ ​അ​ത്താ​ണി​ക്ക​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വ​രാ​ശ്ര​മം​ ​പ്ര​ഥ​മ​ ​ഗു​രു​വ​രാ​ശ്ര​മ​ ​തീ​ർ​ത്ഥാ​ട​ന​ ​പ്ര​തി​ഷ്ഠാ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ഗ​ര​ത്തി​ൽ​ ​ന​ട​ന്ന​ ​ഘോ​ഷ​യാ​ത്ര.

കോഴിക്കോട് : ശ്രീനാരായണ ഗുരദേവജയന്തി വിശ്വ സാഹോദര്യ ദിനമായി ആചരിക്കുവാനുള്ള പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ ഐക്യരാഷ്ട്ര സഭയെക്കൊണ്ട് അംഗീകരിപ്പിക്കുവാൻ കേന്ദ്ര സർക്കാർ മുൻകൈയെടുക്കണമെന്ന് എം.കെ. രാഘവൻ എം.പി .
വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമ പ്രഥമ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ തീർത്ഥാടന സന്ദേശം നൽകി. എസ് .എൻ. ഡി. പി യോഗം അസിസ്റ്റന്റ് സെക്രട്ടറി രാജൻ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ശിവഗിരി മഠത്തിലെ സ്വാമി പ്രബോധതീർത്ഥ , സ്വാമി പ്രേമാനന്ദ ആനന്ദമാർഗി ആശ്രമത്തിലെ സ്വാമിനി ആനന്ദപൃഥി എന്നിവർ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ,യൂണിയൻ ഭാരവാഹികളായ കെ. ബിനു കുമാർ, രാജീവ് കുഴിപ്പള്ളി, എം. രാജൻ, ശാലിനി ബാബുരാജ്, സുജ നിത്യാനന്ദൻ, ഷമീന സന്തോഷ്, ലീലാ വിമലേശൻ ,പി കെ ഭരതൻ, വി.സരേന്ദ്രൻ, ഷാജി കൊയിലോത്ത്, ചന്ദ്രൻ പാലത്ത്, കെ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മന്നോടിയായി വരക്കൽ കടപ്പുറത്ത് നിന്ന് ഗുരുപൂജയ്ക്ക് ശേഷം വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയുള്ള വർണശബളമായ തീർത്ഥാടന ഘോഷയാത്ര ഭട്ട് റോഡ് വെസ്റ്റ് ഹിൽ ചുങ്കം വഴി അത്താണിക്കൽ ഗുരുവരാശ്രമത്തിൽ സമാപിച്ചു.

ഉദ്ഘാടനസമ്മേളനത്തിനു ശേഷം ചിലങ്ക നൃത്ത സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള വിവിധ കലാപരിപാടികളും നൃത്ത നൃത്ത്യങ്ങളും അരങ്ങേറി. ഇന്ന് രാവിലെ ആറ് മുതൽ പ്രതിഷ്ഠാ ദിന ത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, മഹാ ശാന്തി ഹവനം, ഗണപതി ഹോമം കലശപൂജ, കലശാഭിഷേകം, അന്നദാനം , മഹാ സർവൈശ്വര്യ പൂജ, വിശേഷാൽ ദീപാരാധന കലാപരിപാടികൾ എന്നിവ നടക്കും. പരിപാടികൾക്ക് ശിവഗിരി മഠം വൈദികാചാര്യൻ ശിവനാരായണ തീർത്ഥ സ്വാമികൾ, ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ കേന്ദ്ര സമിതി സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമി, ദിവ്യാനന്ദഗിരി സ്വാമി എന്നിവർ നേതൃത്വം നൽകും.