പാതിരിപ്പറ്റ: പാതിരിപ്പറ്റ യു.പി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം ഗാന രചയിതാവും സംഗീത സംവിധായകനുമായ ഇ.വി.വത്സൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ.കുഞ്ഞബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അദ്ധ്യാപകരായ പി.കെ.രാധ, സി.കെ.അബൂബക്കർ, വിരമിക്കുന്ന അദ്ധ്യാപകൻ സി.പി.കൃഷ്ണൻ എന്നിവരെ ആദരിച്ചു. അഹമ്മദ് പാതിരിപ്പറ്റ, രാജഗോപാലൻ കാരപ്പറ്റ, ഹേമ മോഹൻ എന്നിവർ പ്രസംഗിച്ചു. പൂർവ വിദ്യാർത്ഥികളുടെ വിവിധ മത്സര വിജയികൾക്ക് ബിജു പി.എം. സമ്മാനങ്ങൾ വിതരണം ചെയ്തു. പയ്യന്നൂർ ഹാർട്ട് ബീറ്റ്സ് ട്രൂപ്പിന്റെ പൊള്ളാച്ചി മുത്തു നേതൃത്വം കൊടുത്ത ഗാനമേള അരങ്ങേറി. ജന.കൺവീനർ എ.പി.സുമേഷ് സ്വാഗതവും ട്രഷറർ ഹമീദ് പാലൊൽ നന്ദിയും പറഞ്ഞു.