കോഴിക്കോട്: ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് അഡ്വഞ്ചർ അക്കാഡമിയുടെ ദുരന്ത നിവാരണ തീവ്ര പരിശീലനം പൂനൂർ കോളിക്കൽ കാരുണ്യതീരം കാമ്പസിൽ 17 മുതൽ 20 വരെ നടക്കും. 18 വയസ് പൂർത്തിയായ 25 പേർക്കാണ് പ്രവേശനം. വാട്ടർ റെസിക്യു, ബിൽഡിംഗ് റെസിക്യു, റോപ്പ് റെസിക്യു, മാൻഹോൾ റെസിക്യു, ട്രോമ കെയർ, ഫസ്റ്റ് എയ്ഡ്, സ്ട്രക്ചറിംഗ് , മരം കയറ്റം, റിവർ ക്രോസിംഗ് , സോഷ്യൽ ഇന്റലിജൻസ് , സെർച്ച് റെസിക്യു എന്നിവയിൽ പരിശീലനം ലഭിക്കും. 2500 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 9048620230, 9946661059. വാർത്താസമ്മേളനത്തിൽ കെ.അബ്ദുൽ മജീദ്, ഹക്കീം പൂവക്കോത്ത്, ഷംസുദ്ദീൻ, മുഹമ്മദ് നിയാസ് എന്നിവർ പങ്കെടുത്തു.