news
കെ എസ് ടി യു കുന്നുമ്മൽ ഉപജില്ല യാത്രയയപ്പ് സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കെ .എസ്. ടി .യു കുന്നുമ്മൽ ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി .പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ .എഫ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. അബ്ദുൽ ഖാദർ, വേളം ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ മലയിൽ ഖാസിം, ചേരാപുരം എൽ .പി സ്കൂൾ പ്രധാനാദ്ധ്യാപകനായ ടി .എം .താഹിർ, കായക്കൊടി എ .എം .യു. പി സ്കൂൾ അദ്ധ്യാപകനായ ടി .എം .അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.