sea
ബേപ്പൂരിൽ സ്‌പെഷ്യൽ കൺട്രോൾ റൂം

കോഴിക്കോട്: മൺസൂൺ കാല കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌പെഷ്യൽ കൺട്രോൾ റൂം ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. മത്സ്യബന്ധനത്തിനിടെ അപകടം സംഭവിച്ചാൽ പൂർണ വിവരങ്ങൾ, അപകടത്തിൽപ്പെട്ട യാനങ്ങളുടെ വിവരങ്ങൾ എന്നിവ കൺട്രോൾ റൂമിൽ അറിയിക്കേണ്ടതാണ്. മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകളിലെ തൊഴിലാളികളുടെ പൂർണ വിവരങ്ങൾ യാനം ഉടമകൾ നിർബന്ധമായും അറിഞ്ഞിരിക്കണം. അപകടങ്ങൾ ഒഴിവാക്കാൻ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. കാലാവസ്ഥ മുന്നറിയിപ്പുകൾ അനുസരിക്കുകയും കടൽ സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുകയും ജീവൻ രക്ഷ ഉപകരണങ്ങൾ കരുതുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 04952414074, 9496007052.