lockel
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി കെഎം ഹനീഫ ഉ​ദ്ഘാടനം ചെയ്യുന്നു ​

ഫറോക്ക്​: നിയമം പാലിച്ചും ഭീമമായ വാടക നൽകിയും പ്രവർത്തിക്കുന്ന വ്യാപാര​ സ്ഥാപനങ്ങളെ ​ഇല്ലാതാക്കും വിധം സ്കൂളുകൾ, ​പൊലീസ് ക്ലബുകൾ, ബാങ്കുകൾ എന്നിവ ആരംഭിച്ചിരിക്കുന്ന അനധികൃത വ്യാപാരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്

കേരള വ്യാപാരി വ്യവസായി ​ ഏകോപന സമിതി ബേപ്പൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു,

ജില്ലാ സെക്രട്ടറി കെ.എം. ഹനീഫ ഉ​ദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ഒ .പി .രാജൻ അ​ദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ബീരാൻ, ട്രഷറർ പി .എം .അജ്മൽ, മിനി പ്രദീപ്‌, പി .അശോകൻ, പുരുഷോത്തമൻ, സി, പ്രേമൻ ചെറുവണ്ണൂർ, അനൂപ് മണ്ണൂർ, അജിത് ഫറോ​ക്ക് എന്നിവർ പ്രസംഗിച്ചു.