ബേപ്പൂർ : ശിവപുരി റോഡ് ഹാർമണി റെസിഡൻസ് വാർഷികാഘോഷം കോർപ്പറേഷൻ കൗൺസിലർ എം.ഗിരിജ ഉദ്ഘാടനം ചെയ്തു. ഡോ.ടി.പി.മഹറൂഫ് രാജ് മുഖ്യാതിഥിയായി. പ്രസിഡന്റ് ജയപ്രകാശ് മേക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ഹെൽപ്പർക്കുള്ള ജില്ലാതല അവാർഡ് നേടിയ ശിവപുരി അങ്കണവാടിയിലെ എം അംബിക ദേവിയെയും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ ത്രി ഫെയിം വൈഗ സുധീഷിനെയും ആദരിച്ചു. സെക്രട്ടറി ശ്രീജിത്ത് ബേപ്പൂർ, കെ.സി .ബാബു, കെ .രാജേഷ്. സ്വരൂപ് ശിവപുരി , ലിനു മേക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ഉണ്ടായിരുന്നു.