ബാലുശ്ശേരി: ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ.എം ഗോപാലൻ നായരുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ബാലുശ്ശേരി കെ -പോപ്പ് ഹാളിൽ നടന്ന സമ്മേളനം ഗാന്ധിയനും മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്റുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി. സുധാകരൻ, ഇ.കെ ഗിരിധരൻ, കെ.കെ ഗോപിനാഥൻ, ദിനേശൻ പനങ്ങാട്, സി. രാജൻ, ഹരീഷ് നന്ദനം, ഫൈസൽ ബാലുശ്ശേരി, രാജൻ ബാലുശ്ശേരി എന്നിവർ പ്രസംഗിച്ചു. എൻ. പ്രഭാകരൻ സ്വാഗതവും അഡ്വ.വി.പി വിനോദ് നന്ദിയും പറഞ്ഞു.