reshma
പ്രതിഷേധ കൂട്ടായ്മ എം.കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യുന്നു

അരീക്കാട്: സ്റ്റീൽ കോംപ്ലക്സ് സംരക്ഷിക്കുക, അഴിമതിക്കാരെ ശിക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി ഐ.എൻ.ടി.യു.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പനി പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു സി ജില്ലാ പ്രസിഡണ്ട് കെ .രാജീവ് അദ്ധ്യക്ഷത വഹിച്ചു. പി എം നിയാസ്, ഡോക്ടർ എം. പി പത്മനാഭൻ , മനോജ് അഡാനി , അനന്തൻ നായർ, കെ. ഷാജി, സുനീഷ് മാമേൽ, കെ. റാണേഷ് , ബാബു പട്ടേൽ, രാജീവ് തിരുവച്ചിറ, നുസ്രത്ത് , വി പി തസ്ലീന എന്നിവർ പങ്കെടുത്തു.