മേപ്പയ്യൂർ: ഹജ്ജ് കർമ്മം നിർവഹിക്കാൻ പോവുന്ന ഹജ്ജാജിമാർക്ക് മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. മുസ്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. തൻസീർ ദാരിമി കാവുംന്തറ ഹജ്ജ് ക്ലാസ്സിന് നേതൃത്വം നൽകി. എ.വി.അബ്ദുല്ല, മുഹമ്മദ് ചാവട്ട്, നിസാർ മേപ്പയ്യൂർ, എം. എം.അഷറഫ്, കെ.എം.എ അസീസ്, ടി.കെ അബ്ദുറഹിമാൻ, ടി.എം അബ്ദുല്ല, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഐ.ടി അബ്ദുൽ സലാം, കെ.പി അബ്ദുസലാം, എം.കെ.ഫസലുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.