രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം ഊർജ്ജിതമാക്കി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓവുചാലുകൾ വൃത്തിയാക്കുന്ന പ്രവൃത്തി ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് എലിപ്പനി പ്രതിരോധ ഗുളികകൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബുഷറ റഫിഖ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പി.കെ. അബ്ദുൽ ലത്തീഫ്, സഫ റഫീഖ്, ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സനോജ് തൊഴിലുറപ്പ് പദ്ധതി അസി. എൻജിനിയർ ചൈതന്യ ഓവർസിയർ സിജിനി എന്നിവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും കൗൺസിലർ അനിൽകുമാർ നന്ദിയും പറഞ്ഞു