ഓമശ്ശേരി: അൽ ഇർഷാദ് സ്ഥാപനങ്ങളുടെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കെ.എം.സി.ടി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, നേത്ര രോഗം, ഇ.എൻ.ടി, ദന്തരോഗം, ത്വക്ക് രോഗം, എല്ലുരോഗം, ശിശു രോഗം, ശ്വാസകോശ രോഗം എന്നീ വിഭാഗങ്ങളിലായി നടത്തിയ ക്യാമ്പ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി. കെ . ഹുസൈൻ മുഹമ്മദ് നീബാരി അദ്ധ്യക്ഷത വഹിച്ചു. നാസർ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. പി. സി. അബ്ദുറഹ്മാൻ, ഗഫൂർ കല്ലുരുട്ടി, ടി.സി.റസാഖ് സഖാഫി, വി. സലീന എന്നിവർ പ്രസംഗിച്ചു. എ.പി. മൻസൂർഅലി സ്വാഗതവും ലിജോ ജോസഫ് നന്ദിയും പറഞ്ഞു.