guru
ഗു​രു​വ​രാ​ശ്ര​മ​ം ​പ്ര​തി​ഷ്ഠാ​ ​-​ ​തീ​ർ​ത്ഥാ​ട​ന​ ​മ​ഹോ​ത്സ​വ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ശ്രീ​നാ​രാ​യ​ണ​ ​പ​ഠ​ന​ ​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​ർ​ ​വി​ജ​യ​ലാ​ൽ​ ​നെ​ടു​ങ്ക​ണ്ടം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: ആധുനിക സമൂഹത്തിൽ മൂല്യച്യുതിയുടെ പ്രധാന കാരണം ആദ്ധ്യാത്മിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാണെന്ന് ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടർ വിജയലാൽ നെടുങ്കണ്ടം പറഞ്ഞു. ഗുരുവരാശ്രമം പ്രതിഷ്ഠാ തീർത്ഥാടന മഹോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്ധ്യാത്മിക അവബോധം ഉണ്ടാകാൻ പര്യാപ്തമായ വിദ്യാഭ്യാസ സമ്പ്രദായമാണ് സമൂഹത്തിന് അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ഗായത്രി ആശ്രമം ഗുരുദർശന രഘന മുഖ്യ പ്രഭാഷണം നടത്തി. സ്വാമി പ്രേമാനന്ദ , എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , എ.പി. മുരളീധരൻ, ബാബു പൂതമ്പാറ,എം. രാജൻ എന്നിവർ പ്രസംഗിച്ചു. വിജയലാൽ നെടുങ്കണ്ടം രചിച്ച 'യോഗനയനങ്ങൾ മിഴിനീരണിയുമ്പോൾ ' പുസ്തകത്തിന്റെ ഏഴാം പതിപ്പ് പ്രകാശനം ഷനൂപ് താമരക്കുളവും ആദ്യവിൽപ്പന ഉദ്ഘാടനം സുധീഷ് കേശവപുരിയും നിർവഹിച്ചു. വരതൂർ കാണിയിൽ കുഞ്ഞികണ്ണന്റെ ചെറുമകൻ ജ്യോതിഷ് തലശ്ശേരിയെ ഷനൂപ് താമരക്കുളവും ഗുരുവരാശ്രമം മേൽശാന്തി പ്രസൂൺ ശാന്തികളെ വിജയലാൽ നെടുങ്കണ്ടവും ഗുരുവരാശ്രമം ദേവസ്വം ഭാരവാഹികളായ ശാലിനി ബാബുരാജ്, സുജ നിത്യാനന്ദൻ, ഷമീനാ സന്തോഷ് എന്നിവരെ ഗുരുദർശന രഘനയും പൊന്നാടയണിയിച്ച് ആദരിച്ചു.
ശാഖകളിൽ ശിവഗിരി മഠം സന്യാസിമാരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുവാനും സമുദായംഗങ്ങളിൽ ആദ്ധ്യാത്മിക അവബോധമുണ്ടാക്കാനും തീർത്ഥാടന സമ്മേളനം തീരുമാനിച്ചു.