leader
ജില്ല നേതൃ ക്യാമ്പ്

കോഴിക്കോട്: കാര്യക്ഷമതയില്ലാത്ത അദ്ധ്യാപക പരിശീലനങ്ങളും അദ്ധ്യാപക അസംതൃപ്തിയും പുതിയ അക്കാഡമിക വർഷത്തിന് തിരിച്ചടിയാവുമെന്ന് കെ.എച്ച്.എസ്.ടി .യു ജില്ല നേതൃ ക്യാമ്പ് . സെറ്റ്‌കോ സംസ്ഥാന ചെയർമാൻ കെ. ടി. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു, സംസ്ഥാന പ്രസിഡന്റ് കെ. കെ. ആലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി, നിസാർ ചേലേരി, ജലീൽ പാണക്കാട്, ലതീബ് കുമാർ, ഷമീം അഹമ്മദ്, സി സുബൈർ, ഖാദർ , ഫൈസൽ , എ. കെ. അസീസ്, റസാക്ക്, സവാദ് പൂമുഖം, അബ്ദുൽ ഹകീം, റഹ്മത്ത് പി .കെ, ആർ. കെ. പുകയൂർ തുടങ്ങിയവർ പ്രസംഗിച്ചു. മജീദ് കെ.സി അദ്ധ്യക്ഷത വഹിച്ചു. ഷാമിൽ കെ. എം സ്വാഗതവും, അഷ്റഫ് . എം നന്ദിയും പറഞ്ഞു.