img20240515
മഴക്കാലപൂർവ്വ ശുചീകരണം ആലോചന യോഗത്തിൻ്റെ ഉദ്ഘാടനം പി.ടി. ബാബുനിർവ്വഹിക്കുന്നു

മുക്കം: മഴക്കാലപൂർവ ശുചീകരണം 17ന് രാവിലെ 9.30ന് താഴക്കോട് വില്ലേജ് ഓഫീസ് പരിസരത്ത് നഗരസഭ ചെയർമാൻ പി. ടി.ബാബു ഉദ്ഘാടനം ചെയ്തു. ശുചീകരണ യജ്ഞത്തിൽ വ്യാപാരി സംഘടനകൾ, സന്നദ്ധസംഘടനകൾ ,യുവജന സംഘടനകൾ,​ കുടുംബശ്രീ അംഗങ്ങൾ,​ ഹരിത കർമ്മ സേന,​ അയ്യങ്കാളി തൊഴിലുറപ്പു തൊഴിലാളികൾ,​ എൻ.സി.സി, എൻ.എസ്‌.എസ് വിദ്യാർത്ഥികൾ പങ്കാളികളാവും. മുൻസിപ്പൽ തല ഉദ്ഘാടനം ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ പ്രജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഇ.സത്യനാരായണൻ, എം.ടി. വേണുഗോപാലൻ, എം.വി. രജനി,അശ്വതി സനൂജ്, ബിന്ദു, സജി, സി.ഡി.എസ് ചെയർപേഴ്സൺ രജിത എന്നിവർ പ്രസംഗിച്ചു.