ഓർക്കാട്ടേരി: പെരുമാൾപുരം ഗ്രാമം ബുക്സ് പ്രസിദ്ധീകരിച്ച ദിജിൽ കുമാർ കാർത്തികപ്പള്ളിയുടെ 'ചെറു നനവുകൾ ' ഓർമ്മക്കുറിപ്പ് കവിയും ഗാനരചയിതാവുമായ രമേഷ് കാവിൽ കോട്ടയം ഗവ.മോഡൽ എച്ച്.എസ്. എസ് പ്രിൻസിപ്പൽ മഞ്ജുളയ്ക്ക് നൽകി പ്രകാശനം ചെയ്തു. 'മാച്ചിനാരിയിൽ വാകകൾ പൂക്കുമ്പോൾ' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് മടപ്പള്ളി ഗവ.കോളേജ് റിട്ട. പ്രൊഫ. ഖാദർ പ്രകാശനം ചെയ്തു. ഗവ. മടപ്പള്ളി കോളേജ് റിട്ട. പ്രൊഫ. ഡോ. ജയശ്രീ പുസ്തകം ഏറ്റുവാങ്ങി. ഷിജു.ആർ പുസ്തകം പരിചയപ്പെടുത്തി. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിക ടി.പി അദ്ധ്യക്ഷത വഹിച്ചു.