രാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ട്രാഫിക് പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപെട്ടു. സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി .എം .അജ്മൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര, ജില്ലാ സെക്രട്ടറി കെ .എം .ഹനീഫ, മനാഫ് കാപ്പാട്, ഒ.പി രാജൻ, കെ.ബീരാൻ, കെ.കെ.വിനോദ് കുമാർ, കെ.കെ.ശിവദാസ്, അസ്ലം പാണ്ടികശാല, പി.പി.എ നാസർ, സി.ദേവൻ, സി.സന്തോഷ് കുമാർ, എം.കെ.സമീർ, പി.പി.ബഷീർ എന്നിവർ പ്രസംഗിച്ചു.